കോട്ടയം : അപൂര്‍വ അസ്ഥിരോഗത്തോട് പോരാടി സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയിരിക്കുകയാണ് കോട്ടയം സ്വദേശിയായ ലതീഷ അന്‍സാരി. ജന്മനാ തന്നെ ‘ബ്രിട്ടില്‍ ബോണ്‍ ഡിസോര്‍ഡര്‍’ എന്ന രോഗം ബാധിച്ച ലതീഷ ശ്വാസരോഗത്തിനും ചികിത്സയിലാണ്.
കഴിഞ്ഞ ഒന്നര വര്‍ഷമായി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് പഠിക്കുകയാണ് ലതീഷ. ഞായറാഴ്ച നടന്ന പരീക്ഷയില്‍ വിജയിക്കുമെന്ന വിശ്വാസത്തിലാണ് ഈ മിടുക്കി. തന്നെ പോലെ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് യു.പി.എസ്.സി കുറച്ച്കൂടി സൗകര്യങ്ങള്‍ ഒരുക്കണമെന്ന അഭിപ്രായമാണ് ലതീഷയ്ക്കുള്ളത്. ഒരു മാസം 25,000 രുപയോളമാണ് ലതീഷയുടെ ചികിത്സയ്ക്കായി വേണ്ടിവരുന്നത്.
പലപ്പോഴും ഓക്‌സിജന്‍ സിലണ്ടര്‍ ആവശ്യമാണ്. എന്നാല്‍ പരീക്ഷ ഹാളില്‍ ഓക്‌സിജന്‍ സിലണ്ടര്‍ കയറ്റുവാന്‍ സാധിക്കുകയില്ല. ലതീഷയുടെ അവസ്ഥ ബോധ്യപ്പെട്ട കോട്ടയം ജില്ലാ കളക്ടര്‍ പി.ആര്‍ സുദീര്‍ ബാബു ഈ വിഷയത്തില്‍ ഇടപെടുകയും പരീക്ഷ ഹാളില്‍ ഓക്‌സിജന്‍ സിലണ്ടര്‍ അനുവദിക്കുകയും ചെയ്തു. ലതീഷയുടെ സൗകര്യാര്‍ത്തം സൗജന്യമായി ചെറിയ ഓക്‌സിജന്‍ സിലണ്ടര്‍ നല്‍കുകയും ചെയ്തു കളക്ടര്‍.
https://www.facebook.com/sajuconnects/videos/10219170905726225/
Post Your Comments