
കോട്ടയം: 200 രൂപയെച്ചൊല്ലി സുഹൃത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ 60കാരന്‍ മരിച്ചു. ഉടുമ്പന്‍ചോല വിശ്വനാഥന്‍ കോളനിയില്‍ സെല്‍വരാജ് (60) ആണ് മധുര രാജാജി മെഡിക്കല്‍ കോളജില്‍ മരിച്ചത്. ഇയാളെ ആക്രമിച്ച അരുള്‍ ഗാന്ധിയെ (56) പൊലീസ് പിടികൂടി. കഴിഞ്ഞ മാസം 23നാണ് സംഭവം. സെല്‍വരാജിനോട് അരുള്‍ ഗാന്ധി കടമായി നല്‍കിയ 200 രൂപ തിരികെ വേണമെന്ന് ആവശ്യപ്പെട്ടു. മദ്യലഹരിയിലായിരുന്നു അരുള്‍ഗാന്ധി. ഇരുവരും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെടുകയും അത് ഏറ്റുമുട്ടലിലെത്തുകയും ചെയ്തു.
അരുള്‍ ഗാന്ധിയുടെ മകനും സെല്‍വരാജിനെ മര്‍ദിച്ചിരുന്നു. ഇയാളെ പൊലീസ് തിരയുകയാണ്. സംഘര്‍ഷത്തിനിടെ കല്ലുകൊണ്ട് തലയ്ക്കു ഇടിയേറ്റ് ഗുരുതരമായി പരുക്കേറ്റ സെല്‍വരാജിനെ മധുര മെഡിക്കല്‍ കോളജിലേക്ക് നാട്ടുകാരാണ് കൊണ്ടുപോയത്. ആന്തരിക രക്തസ്രാവമാണ് മരണ കാരണം. അതേസമയം സെല്‍വരാജിന്റെ മരണം രാഷ്ട്രീയ കൊലപാതകമെന്ന് ആരോപിച്ച് സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ വ്യാപക അക്രമമുണ്ടായിട്ടുണ്ടായിരുന്നു. കോണ്‍ഗ്രസ് ഉടുമ്പന്‍ചോല മണ്ഡലം കമ്മിറ്റി ഓഫിസും യുഡിഎഫ് ഭരണസമിതിയുടെ കീഴിലുള്ള മില്‍മ സൊസൈറ്റിയും അടിച്ചു തകര്‍ത്തിരുന്നു.
Post Your Comments