തിരുവനന്തപുരം : ബാലഭാസ്‌കറിന്റെ മരണം , ഡിജിപി ലോക്നാഥ് ബെഹ്റയുടെ തീരുമാനം ഇങ്ങനെ . ബാലഭാസ്‌കറിന്റെ മരണത്തില്‍ സമഗ്ര അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയതായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. സാമ്പത്തിക വിഷയങ്ങള്‍ പ്രത്യേകം അന്വേഷിക്കുമെന്നും ഡി.ജി.പി പറഞ്ഞു. അതേസമയം മാനേജര്‍മാരായിരുന്ന പ്രകാശന്‍ തമ്പിക്കും വിഷ്ണുവിനുമെതിരെ ആരോപണങ്ങളുമായി ഇന്നും ബാലഭാസ്‌കറിന്റെ കുടുംബം രംഗത്തെത്തി.
സ്വര്‍ണക്കടത്ത് കേസില്‍ ബാലഭാസ്‌കറിന്റെ മാനേജര്‍ പ്രകാശന്‍ തമ്പിയും വിഷ്ണുവും പിടിയിലായതിന് പിന്നാലെ ഇവര്‍ക്ക് ബാലഭാസ്‌കറിന്റെ ദുരൂഹ മരണത്തില്‍ പങ്കുണ്ടെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന പൊലീസ് മേധാവിയുടെ പ്രതികരണം. കേസ് അന്വേഷിക്കുന്നതില്‍ ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കിയതായി ഡി.ജി.പി പറഞ്ഞു. എല്ലാ വശങ്ങളും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ആരോപണങ്ങളില്‍ ബാലഭാസ്‌കറിന്റെ കുടുംബം ഉറച്ച് നില്‍ക്കുകയാണ്. മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നതായി പിതാവ് കെ.സി ഉണ്ണി പറഞ്ഞു. പ്രകാശന്‍ തമ്പിയുടേയും വിഷ്ണുവിന്റെയും ഇടപാടുകളില്‍ സംശയമുണ്ടെന്ന് ബന്ധു പ്രിയ വേണുഗോപാല്‍ ഫേസ് ബുക്കില്‍ വീണ്ടും ആരോപിച്ചു.
Post Your Comments