KeralaLatest News

എ.പി അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

അബ്ദുള്ളക്കുട്ടിയുടെ വിശദീകരണം പരിഹാസ്യമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു

കണ്ണൂര്‍: എ.പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് നടപടി. വിശദീകരണത്തിലും ഫേസേബുക്ക് പോസ്റ്റില്‍ ഉറച്ചു നില്‍ക്കുന്നതായി അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് പാര്‍ട്ടിയില്‍ നിന്ന് അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയത്.

അതേസമയം അബ്ദുള്ളക്കുട്ടിയുടെ വിശദീകരണം പരിഹാസ്യമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടേയും പ്രവര്‍ത്തകരുടേയും പൊതുവികാരത്തിനും താല്പര്യങ്ങള്‍ക്കുമെതിരായി പ്രസ്താവനകളിറക്കുകയും പ്രവര്‍ത്തിച്ചതിനുമാണ് നടപടിയെന്നാണ് കെപിസിസിയുടെ വിശദീകരണം. പാര്‍ട്ടിയുടെ അന്തസ്സിനേയും അച്ചടക്കത്തിനേയും ബാധിക്കുന്ന തരത്തില്‍ മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ തരത്തില്‍ പ്രസ്താവനകള്‍ തുടരുകയും പാര്‍ട്ടിയുടെ സമുന്നതരായ നേതാക്കളെ പരസ്യമായി അവഹേളിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് എ പി അബ്ദുള്ളകുട്ടിയെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കി.

നമ്മുടെ രാഷ്ട്രീയം മെല്ലെ മാറുകയാണ്.വിജയങ്ങള്‍  ഇനിവികസനങ്ങള്‍ക്കൊപ്പമാണ്….നരേന്ദ്രമോദിയെ വിമര്‍ശിക്കുമ്പോള്‍ ഈ യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിക്കുതെന്ന് എന്നായിുരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ ഉള്ളടക്കം. കൂടാതെ മോദിയുടെ നിരവധി വികസന പദ്ധതികളെ കുറിച്ചും അദ്ദേഹം പോസ്റ്റില്‍ പരാമര്‍ശിച്ചിരുന്നു.

പ്രധാനമന്ത്രിന നരേന്ദ്ര മോദിയെ പ്രശംസിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ ഉറച്ചു നില്‍ക്കുന്നതായി എ പി അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. മോദിയെ കുറിച്ച് പറഞ്ഞത് സത്യസന്ധമായ കാര്യങ്ങളാണ്. വികസന പദ്ധതികള്‍ തന്നെയാണ് മോദിക്ക് ജയം സമ്മാനിച്ചത്. ഉള്ളു തുറന്ന അഭിപ്രായ മാത്രമായി ഇതിനെ കണ്ടാല്‍ മതി. തെരഞ്ഞെടുപ്പിനു ശേഷം രാഷ്ട്രീയ വിരോധം പറഞ്ഞിട്ട് കാര്യമില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button