തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് എ പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ്സിൽ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. അബ്ദുള്ളക്കുട്ടിക്ക് ഇങ്ങോട്ടുവരാം. വലിയ വാഗ്ദാനങ്ങളൊന്നും തരാനില്ല. തരാനുള്ളത് മുസ്ളീമായതുകൊണ്ട് ഒരവസരവും നിഷേധിക്കപ്പെടില്ലെന്ന ഉറപ്പു മാത്രമെന്നു കെ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. മോദിയെപ്പറ്റി നല്ലതു പറഞ്ഞാൽ പുറത്ത്. ഇമ്രാൻഖാനെ പുകഴ്ത്തിയാൽ അകത്തും. കോൺഗ്രസ്സ് ഇനി നൂറു വർഷം കഴിഞ്ഞാലും തിരിച്ചുവരില്ലെന്ന്ഉറപ്പായെന്നും സുരേന്ദ്രൻ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ :
മോദിയെപ്പറ്റി നല്ലതു പറഞ്ഞാൽ പുറത്ത്. ഇമ്രാൻഖാനെ പുകഴ്ത്തിയാൽ അകത്തും. കോൺഗ്രസ്സ് ഇനി നൂറു വർഷം കഴിഞ്ഞാലും തിരിച്ചുവരില്ലെന്ന്ഉറപ്പായി . അബ്ദുള്ളക്കുട്ടിക്ക് ഇങ്ങോട്ടുവരാം. വലിയ വാഗ്ദാനങ്ങളൊന്നും തരാനില്ല. തരാനുള്ളത് മുസ്ളീമായതുകൊണ്ട് ഒരവസരവും നിഷേധിക്കപ്പെടില്ലെന്ന ഉറപ്പു മാത്രം…..
https://www.facebook.com/KSurendranOfficial/photos/a.640026446081995/2287333098017980/?type=3&theater
അതേസമയം കോൺഗ്രസിൽ നിന്ന് പുറത്താക്കിയ എ പി അബ്ദുള്ളക്കുട്ടിയെ ബിജെപിയിലേക്ക്, സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള സ്വാഗതം ചെയ്തു. മോദിയെ അംഗീകരിക്കുന്ന ആരെയും സ്വാഗതം ചെയ്യും. അബ്ദുള്ളക്കുട്ടിയുടെ കാര്യത്തിലും അത് അങ്ങനെത്തന്നെയാകും. ഇന്ന് അബ്ദുള്ളക്കുട്ടിക്കും നാളെ കെ സുധാകരനും സ്വാഗതമെന്നും മറ്റ് പാർട്ടികളിലെ പല നേതാക്കളും ബിജെപിയിൽ വരാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ശ്രീധരൻപിള്ള പറഞ്ഞു.
Post Your Comments