KeralaLatest News

കാളിയും അയ്യപ്പനും; സൈബര്‍ ആക്രമണത്തിനെതിരെ വിനായകന്റെ നീക്കം ഇങ്ങനെ

കൊച്ചി: ബി.ജെ.പിയുടെ കേരളത്തിലെ പരാജയം സംബന്ധിച്ച് നടന്‍ വിനായകന്‍ നടത്തിയ പ്രസ്താവന ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നോട്ടു വെച്ച ആശയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ വിനായകന് നേരെ പിന്നീട് സൈബര്‍ ആക്രമണം നടന്നതും വലിയ വാര്‍ത്തയായിരുന്നു. പ്രധാനമായും ബിജെപി അനുഭാവികളാണ് വിനായകന് എതിരെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ വ്യാപകമായി സൈബര്‍ ആക്രമണം നടത്തിയത്. എന്നാല്‍ ഇത്തരം സൈബര്‍ ആക്രമണത്തിന് പരോക്ഷമായി മറുപടി നല്‍കിയിരിക്കുകയാണ് വിനായകന്‍.

vinayakan 1
vinayakan 1

തന്റെ പേജിന്റെ പ്രോഫൈല്‍ ചിത്രവും കവര്‍ ഫോട്ടോയും മാറ്റിയാണ് വിനായകന്റെ പ്രതികരണം. പ്രോഫൈല്‍ ചിത്രം കാളിയും, കവര്‍ ഫോട്ടോ അയ്യപ്പനുമാണ് ഇപ്പോള്‍. രണ്ടേമുക്കാല്‍ ലക്ഷത്തോളം ലൈക്കുകളാണ് വിനായകന്റെ പേജിനുള്ളത്. തനിക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടത്തിയവര്‍ക്കെതിരെ വിനായകന്‍ നല്‍കിയ മറുപടിയായാണ് ഇതിപ്പോള്‍ ചര്‍ച്ചചെയ്യപ്പെടുന്നത്. നേരത്തെ ഒരു അഭിമുഖത്തിലാണ് ബിജെപി അജണ്ട കേരളത്തില്‍ നടക്കില്ലെന്നും ബി.ജെ.പിയുടെ ആശയം തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്നും വിനായകന്‍ പറഞ്ഞിരുന്നത്. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം തന്നെ ഞെട്ടിച്ചു. ഞാന്‍ ഇടതുപക്ഷ സഹയാത്രികനാണ്. എന്താണ് സംഭവിച്ചതെന്ന് ജനങ്ങള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. മറ്റുള്ള സ്ഥലങ്ങളില്‍ നമുക്ക് പറയാന്‍ പറ്റില്ല. പല കാരണങ്ങളുണ്ട്. കേരളത്തില്‍ എന്താണ് സംഭവിച്ചതെന്ന് കേരളത്തിലെ ജനങ്ങള്‍ ചിന്തിക്കുന്നത് വളരെ നല്ലതാണ്. അല്ലെങ്കില്‍ രണ്ടുപേരും ഒന്നായി മാറും- എന്നാണ് വിനായകന്‍ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button