ഒലീവ് റിഡ്‌ലി ഇനത്തിൽപെടുന്ന ഭീമൻ കടലാമയുടെ ജഡം കണ്ടെത്തി. കോവളം ലൈറ്റ് ഹൗസ് തീരത്ത് കടലാമയുടെ ജഡം കരയ്ക്കടിഞ്ഞതു കണ്ടെത്തി. വെള്ളിയാഴ്ച രാത്രി വൈകി ടൂറിസം പൊലീസുകാരാണ് വന്യജീവി സംരക്ഷണ നിയമമനുസരിച്ച് ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒലീവ് റിഡ്‌ലി ഇനത്തിൽപ്പെട്ട കടലാമയുടെ ജഡം കണ്ടെത്തിയത്.
കോവളം വിഴിഞ്ഞത്തെ ഫിഷറീസ് സ്റ്റേഷനിലെ മറൈൻ എൻഫോഴ്സ്മെന്റ്വിഭാഗത്തിലെത്തിച്ച ആമയുടെ ജഡം പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് അധികൃതരെത്തി കൊണ്ടുപോയി പോസ്റ്റുമോർട്ടത്തിനു ശേഷം മറവു ചെയ്തു.
പോസ്റ്റുമോർട്ടം റിപ്പോർട്ട് രണ്ടു ദിവസത്തിനുള്ളിൽ റിപ്പോർട്ട് ലഭിക്കുമെന്ന് റേഞ്ച് ഓഫിസർ വിനോദ് പറഞ്ഞു. ആമയ്ക്ക് ഏകദേശം 80 വയസ് പ്രായമുണ്ടെന്നാണ് ബന്ധപ്പെട്ട വെറ്ററിനറി ഡോക്ടറിൽ നിന്നറിയാനായതെന്ന് ഫോറസ്റ്റ് അധികൃതർ പറഞ്ഞു.
Post Your Comments