തിരുവനന്തപുരം: ഇടുക്കിയില്‍ ഡീന്‍ കുരുയാക്കോസിന്റെ ലോകസഭാ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ കോണ്‍ഗ്രസുകാര്‍ ടൈലുകൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച ശെല്‍വരാജ് ഒമ്പത് ദിസവങ്ങള്‍ക്ക് ശേഷം മധുര മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ വച്ച് മരിച്ചെന്ന് സിപിഐ-എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്. എഐസിസി പ്രസിഡന്റ് രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് മത്സരിച്ച് ജയിച്ചിട്ടും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സമീപനത്തില്‍ മാറ്റമൊന്നുമില്ലെന്ന് ഈ കൊലപാതകം തെളിയിക്കുന്നെന്നും കോടിയേരി.
ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ വിജയത്തെ തുടര്‍ന്ന് പ്രകടനം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍ നിന്ന ശെല്‍വരാജിനെ റോഡരികിലെ ടൈലുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ് തലപിളര്‍ന്ന ശെല്‍വരാജിനെ ആദ്യം തേനി ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവഷളായതിനെ തുടര്‍ന്ന് അവിടെ അഡ്മിറ്റ് ചെയ്യാതെ മധുര മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും തലയ്ക്കുള്ളില്‍ രക്തമിറങ്ങി ബോധം നഷ്ടപ്പെട്ടിരുന്നു. ഒമ്പത് ദിവസം ഡോക്ടര്‍മാര്‍ ആവുന്നതെല്ലാം ചെയ്തിട്ടും രക്ഷിക്കാന്‍ സാധിച്ചില്ലെന്നും കോടിയേരി എഴുതുന്നു. സഖാവ് ശെല്‍വരാജിന് രക്താഭിവാദ്യങ്ങള്‍ നേര്‍ന്നു കൊണ്ടാണ് കോടിയേരി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. ശെല്‍വരാജിന്റെ മരണത്തിന് കെപിസിസി പ്രസിഡന്റ് മറുപടി പറയണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.
https://www.facebook.com/KodiyeriB/posts/2245483882199115
Post Your Comments