Latest NewsKerala

വന്‍ കവര്‍ച്ച കേസിലെ പ്രതി പൊലീസ് പിടിയില്‍

ചാലക്കുടി : വന്‍ കവര്‍ച്ച കേസിലെ പ്രതി പൊലീസ് പിടിയില്‍. കുപ്രസിദ്ധ മോഷ്ടാവ് സുനാമി ജെയ്‌സണ്‍ എന്നറിയപ്പെടുന്ന പരിയാരം കമ്മളം സ്വദേശി ചേര്യേക്കര ജെയ്‌സണാണ് (49) പിടിയിലായത്. ഇതോടെ തെളിയാതെ കിടന്ന 6 കവര്‍ച്ച കേസുകള്‍ക്കു തുമ്പായി. തൃശൂര്‍ ജില്ലയിലുള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീടുകള്‍ കുത്തിത്തുറന്നുള്ള മോഷണങ്ങള്‍ അരങ്ങേറിയിരുന്നു. തുടര്‍ന്ന് റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ.പി. വിജയകുമാരന്‍ ഇതു സംബന്ധിച്ചു സമഗ്രാന്വേഷണത്തിനു നിര്‍ദേശിച്ചു.

ഡിവൈഎസ്പി കെ. ലാല്‍ജി മോഷണ കേസുകളിലെ പ്രതികളെ കുറിച്ചന്വേഷിക്കുന്നതിനു പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ചു. രാത്രി പട്രോളിങിനിടെയാണ് കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ കൊടകര വെള്ളിക്കുളങ്ങര റോഡില്‍ പ്രതി കുടുങ്ങിയത്. ഇയാളുടെ ബാഗില്‍ നിന്നു നാണയങ്ങളടങ്ങിയ പൊതി കിട്ടി. ഇതു മോഷ്ടിച്ചതാണെന്നു പ്രതി സമ്മതിച്ചു. മറ്റൊരു മോഷണ കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന ഇയാള്‍ കഴിഞ്ഞ ഡിസംബറില്‍ പുറത്തിറങ്ങി മോഷണം തുടരുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button