ചന്ദ്രപുര്‍: ഒന്‍പതു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ പുലി കടിച്ചുകൊന്നു. മഹാരാഷ്ട്ര ചന്ദ്രപൂരിലാണു സംഭവം. മാതാപിതാക്കള്‍ക്കൊപ്പം വീട്ടില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെയാണ് പുലി കടിച്ചു കൊന്നത്. വനത്തിന് തൊട്ടടുത്താണ് ഇവരുടെ വീട്. കുഞ്ഞിനെ എടുത്തുകൊണ്ടുപോയത് ആരും അറിഞ്ഞില്ല.പിന്നീട് കുഞ്ഞിനെ കാണാതായതോടെ നടത്തിയ തിരച്ചിലില്‍ വീടിന് അര കിലോമീറ്റര്‍ മാത്രം അകലെ നിന്ന് മൃതദേഹം കണ്ടെത്തി. പുലിയുടേതിനു സമാനമായ മുറിവുകളാണ് കുഞ്ഞിന്റെ ശരീരത്തില്‍ കണ്ടെത്തിയതെന്ന് വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
Post Your Comments