Latest NewsNattuvartha

റെക്കോർഡ് കളക്ഷനെന്ന ഖ്യാതിയുമായി കെഎസ്ആർടിസി; തുണയായത് ശാസ്ത്രീയ പുനക്രമീകരണം

176 ചെയിൻ സർവീസുകളാണ് ഇപ്പോൾ കേരളത്തിലുടനീളം നടത്തുന്നത്

തിരുവനന്തപുരം; റെക്കോർഡ് കളക്ഷനെന്ന ഖ്യാതിയുമായി കെഎസ്ആർടിസി, പ്രതിസന്ധികൾക്കിടയിലും ഈ വർഷത്തെ റെക്കോർഡ് വരുമാനവുമായി കെഎസ്ആർടിസി. 200.91 കോടി രൂപയാണ് മേയിലെ വരുമാനം. കഴിഞ്ഞ മേയിലാണ് ആദ്യമായി വരുമാനം 207.35 കോടിയിലെത്തിയത്.

പക്ഷേ ഈ റെക്കോർഡ് മറികടക്കാനായില്ലെങ്കിലും മെച്ചപ്പെട്ട പ്രകടനമാണ് കെഎസ്ആർടിസി കാഴ്ചവയ്ക്കുന്നതെന്നാണ് ജീവനക്കാരുടെ വിലയിരുത്തൽ. ജനുവരിയിലും ഏപ്രിലിലും വരുമാനം 189 കോടിയായിരുന്നു.

എന്നാൽ കൃത്യമായി റൂട്ടുകളുടെ ശാസ്ത്രീയമായ പുനഃക്രമീകരപുനഃക്രമീകരണം നടത്തിയതും പുതിയ ചെയിൻ സർവീസുകൾ ആരംഭിച്ചതുമാണ് കളക്‌ഷനിലെ ഈ കുതിപ്പിന് പ്രധാന കാരണമെസിഎംഡി: എം.പി. ദിനേശ് പറഞ്ഞു.നിലവിൽ 176 ചെയിൻ സർവീസുകളാണ് ഇപ്പോൾ കേരളത്തിലുടനീളം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button