വാഷിങ്ടന്‍ : വെര്‍ജീനിയ ബീച്ചിലെ സര്‍ക്കാര്‍ മന്ദിരത്തില്‍ മുനിസിപ്പല്‍ എന്‍ജിനീയര്‍ നടത്തിയ വെടിവയ്പില്‍ 12 പേര്‍ മരിച്ചു. 6 പേര്‍ക്കു പരുക്കേറ്റു. അക്രമിയെ പൊലീസ് വെടിവച്ചുകൊന്നു. മുനിസിപ്പല്‍ സെന്റര്‍ ജീവനക്കാരന്‍ ദിവെയ്ന്‍ ക്രഡോക്ക് (40) ആണ് കൂട്ടക്കൊല നടത്തിയത്. മുനിസിപ്പല്‍ സെന്ററില്‍ ജോലികഴിഞ്ഞ് ജീവനക്കാര്‍ മടങ്ങാനുള്ള തയാറെടുപ്പിനിടയിലായിരുന്നു അക്രമം.
പൊലീസ് ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ നാനൂറോളം പേര്‍ ജോലിചെയ്യുന്ന ബഹുനില മന്ദിരമായ മുനിസിപ്പല്‍ സെന്ററിലേക്ക് വെള്ളിയാഴ്ച വൈകിട്ടു നാലോടെ (ഇന്ത്യന്‍ സമയം ശനിയാഴ്ച രാവിലെ 6.30) കടന്നു ചെന്ന അക്രമി സൈലന്‍സര്‍ ഘടിപ്പിച്ച കൈത്തോക്ക് ഉപയോഗിച്ച് തലങ്ങും വിലങ്ങും വെടിയുതിര്‍ക്കുകയായിരുന്നു. ഓഫിസിനു പുറത്തു നിര്‍ത്തിയിട്ട വാഹനത്തിലുള്ളയാളെയാണ് ആദ്യം വെടിവച്ചത്.
തുടര്‍ന്ന് നഗരവികസനവും ആസൂത്രണവുമായി ബന്ധപ്പെട്ട ഓഫിസ് പ്രവര്‍ത്തിക്കുന്ന മന്ദിരത്തിലേക്ക് ഓടിക്കയറി.കഴിഞ്ഞ നവംബറില്‍ കലിഫോര്‍ണിയയിലെ ഒരു മദ്യശാലയില്‍ നടന്ന വെടിവയ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. വെര്‍ജീനിയ ബീച്ചിന്റെ ചരിത്രത്തിലെ ഏറ്റവും നടുക്കുന്ന സംഭവമാണിതെന്ന് ഗവര്‍ണര്‍ റാല്‍ഫ് നോര്‍ത്താം പ്രതികരിച്ചു. ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്താമായിട്ടില്ല.
Post Your Comments