ജയ്പൂര്‍: പ്രശസ്ത നാടോടി നര്‍ത്തകന്‍ ക്വീന്‍ ഹാരിഷ് വാഹനാപകടത്തിൽ മരിച്ചു. അജ്മീറിലേക്കുള്ള യാത്രക്കിടെ ക്യൂന്‍ ഹാരിഷും സംഘവും സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിക്കുകയാരുന്നു. രാജസ്ഥാനിലെ ജോധാപൂരില്‍ ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഹാരിഷിനൊപ്പം സഞ്ചരിച്ച സംഘത്തിലെ രവീന്ദ്ര, ബിക്കേ ഖാന്‍, ലത്തീഫ് ഖാന്‍ എന്നിവരും മരണപ്പെട്ടു. അഞ്ചു പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരു പരിപാടിയില്‍ പങ്കെടുക്കാനുള്ള യാത്രക്കിടെയാണ് അപകടമുണ്ടായതെന്നു പോലീസ് അറിയിച്ചു. കലാകാരന്മാരുടെ നിര്യാണത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അനുശോചനം രേഖപ്പെടുത്തി. ജയ്സല്‍മേര്‍ സ്വദേശിയായ ക്വീന്‍ ഹാരിഷിന്‍റെ യഥാര്‍ത്ഥ പേര് ഹാരിഷ് കുമാറെന്നാണ്.
Post Your Comments