തിരുവനന്തപുരം: അന്തരിച്ച സംഗീതജ്ഞന് ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹതകളേറുകയാണ്. സ്വര്‍ണക്കടത്തു കേസില്‍ ബാലഭാസകറിന്റെ പരിപാടികള്‍ കോര്‍ഡിനേറ്ററായിരുന്ന പ്രകാശ് തമ്പി അറസ്റ്റിലായതോടെയാണ് ബാലഭാസ്കറിന്റെ മരണത്തില്‍ സംശയങ്ങള്‍ ഏറിയത്. പ്രകാശന്റെ അറസ്റ്റില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബാലഭാസകറിന്റെ ഭാര്യ ലക്ഷ്മി. പോലീസ് അന്വേഷണത്തില്‍ യഥാര്‍ത്ഥ സത്യം പുറത്തു വരട്ടെയെന്ന് ലക്ഷി പറഞ്ഞു. പ്രകാശന് തമ്പിയെ അറിയില്ലെന്ന് പറഞ്ഞിട്ടില്ല. പ്രകാശന് തമ്പി ബാലുവിന്റെ മാനേജര്‍ ആയിരുന്നുവെന്ന വാര്‍ത്ത തെറ്റാണെന്നാണ് താന്‍ പറഞ്ഞതെന്നും ലക്ഷമി പറഞ്ഞു.
ബാലഭാസ്കറിന്റെ ചില പരിപാടികളുട സംഘാടകന്‍ മാത്രമായിരുന്നു പ്രകാശന് തമ്പിയെന്നും ഇതിനുള്ള പ്രതിഫലം അന്ന് തന്നെ അയാള്‍ക്ക് നല്‍കിയിരുന്നു എന്നും നേരത്തെ ലക്ഷ്മി ഫേസ് ബുക്കില്‍ കുറിച്ചിരുന്നു.
സ്വര്‍ണ്ണക്കടത്ത് കേസില്‍ ഡിആര്‍ഐ അറസ്റ്റ് ചെയ്ത പ്രകാശ് തമ്പി ഇപ്പോള്‍ റിമാന്‍ഡിലാണ്, വിഷ്ണുവിനെ പിടികൂടിയിട്ടുമില്ല. ബാലഭാസ്കറിന്റെ മരണത്തിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് അച്ഛന് നേരത്തെ ആരോപിച്ചിരുന്നു.
Post Your Comments