
തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ പ്രശംസിച്ച് വിവാദത്തിലായ കോണ്ഗ്രസ് നേതാവ് എ.പി അബ്ദുള്ളക്കുട്ടി കോൺഗ്രസ് നേതാക്കൾക്കെതിരെ തുറന്നുപറയുന്നു. കോൺഗ്രസിൽ നിന്നും തന്നെ പുറത്താക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അതിന് പിന്നിൽ പ്രവർത്തിക്കുന്നത് കെ സുധാകരനും സതീശൻ പാച്ചേനിയുമാണെന്നും അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് തന്നോട് വ്യക്തി വിരോധമാണ്. എല്ലാവരും തന്നെ ഒറ്റപ്പെടുത്തി. പാർട്ടിയിൽ പുറത്തായാലും രാഷ്ട്രീയ പ്രവർത്തനം തുടരുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. എന്നാൽ തനിക്കിപ്പോഴും മോദിയോടുള്ള മനോഭാവത്തിൽ മാറ്റമില്ല. അദ്ദേഹത്തിന്റെ കഴിവ് 5 വർഷംകൊണ്ട് തെളിയിച്ചതാണ്. ഒരുപക്ഷേ അബ്ദുള്ളക്കുട്ടി എന്നപേരിൽ താൻ മോദിക്ക് അനുകൂലമായി സംസാരിച്ചതാകാം പലർക്കും പ്രശ്നമായത്.
തെരഞ്ഞെടുപ്പിന് ശേഷം മോദി വിരോധം പറഞ്ഞ് നാടിനെ കുട്ടിച്ചോറാക്കരുത്. സഹകരിച്ച് മുന്നോട്ട് പോകണമെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.കേരളത്തിലെ നേതൃത്വത്തിന് ബിജെപി പേടിയാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
Post Your Comments