KeralaLatest News

തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസ് സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്നു തന്നെ പുറപ്പെടും

തിരുവനന്തപുരം : സെന്‍ട്രല്‍ സ്റ്റേഷനിലെ പിറ്റ്ലൈന്‍ ജോലികള്‍ പൂര്‍ത്തിയായതിനാല്‍ തിരുവനന്തപുരം മംഗളൂരു (നമ്പര്‍ 16347) എക്‌സ്പ്രസ് ഞായറാഴ്ച മുതല്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നു പുറപ്പെടും. 6 മാസത്തിലേറെയായി കൊച്ചുവേളിയില്‍ നിന്നാണു ട്രെയിന്‍ പുറപ്പെടുകയും യാത്ര അവസാനിപ്പിക്കുകയും ചെയ്തിരുന്നത്.

ഞായറാഴ്ച രാവിലെ എത്തുന്ന മംഗളൂരു തിരുവനന്തപുരം (16348) മടക്ക ട്രെയിനും സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിച്ചേരും. ട്രെയിന്‍ സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നു പുറപ്പെടുന്ന സമയം രാത്രി 8.40 ആയി പരിഷ്‌കരിച്ചതിനാല്‍ വടക്കാഞ്ചേരി വരെയുള്ള സ്റ്റോപ്പുകളില്‍ എത്തിച്ചേരുന്ന സമയത്തിലും നേരിയ മാറ്റമുണ്ട്. മടക്ക ട്രെയിനിന്റെ സമയം അതേപടി തുടരും.പണി നടക്കുന്നതിനാല്‍ സ്റ്റേഷന്‍ മാറി വണ്ടി ഓടുന്ന വിവരമറിയാതെ നിരവധി യാത്രക്കാര്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button