തൃശ്ശൂര്‍: രണ്ടാം തവണയും ബിജെപിയുടെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ നരേന്ദ്ര മേദി അടുത്തയാഴ്ച കേരളത്തില്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനാണ് അദ്ദേഹം കേരളത്തില്‍ എത്തുന്നത്. ജൂലൈ എട്ട് ശനിയാഴ്ച കേരളത്തില്‍ എത്തുന്ന മോദി ഉച്ചയ്ക്ക് 12ന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. കേന്ദ്രമന്ത്രി പീയൂഷ് ഗോയലും ഒപ്പമുണ്ടാകും. പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നാണ് ഗുരുവായൂര്‍ ദേവസ്വത്തിന് ഔദ്യോഗിക വിവരം ലഭിച്ചത്. നേരത്തെ പ്രധാനമന്ത്രി എത്തുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും ഇന്നാണ് സ്ഥിരീകരിച്ചത്.
പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം മോദിയുടെ ആദ്യത്തെ കേരള സന്ദര്‍ശനമാണിത്. കേരളത്തില്‍ ബിജെപിക്കുണ്ടായ തോല്‍വിയില്‍ സംസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാകും ഈ സന്ദര്‍ശനമെന്നാണ് സൂചന.
Post Your Comments