ന്യൂഡല്‍ഹി: മോദി സര്‍ക്കാരില്‍ ഇത്തവണ ജെഎന്‍യുവിലെ പൂര്‍വ വിദ്യാര്‍ത്തികള്‍. മോദി സര്‍ക്കാരിന്റെ 58 അംഗ മന്ത്രിസഭയില്‍ രണ്ടുപേര്‍ ജെഎന്‍യുവിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. ധനകാര്യമന്ത്രിയായ നിര്‍മ്മല സീതാരാമനും വിദേശകാര്യ മന്ത്രിയായ എസ് ജയശങ്കറുമാണ് ജെഎന്‍യുവില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയവര്‍.
1980 ല്‍ ജെഎന്‍യുവില്‍ വച്ചാണ് നിര്‍മ്മലാ സീതാരാമ്മന്‍ എക്കണോമിക്‌സില്‍ ബിരുദാനന്തര ബിരുദം ചെയ്യുന്നത്. പിന്നീട് നിര്‍മ്മല സീതാരാമ്മന്‍ ബിജെപിയിലേക്ക് ചാഞ്ഞു. കഴിഞ്ഞ തവണ പ്രതിരോധ വകുപ്പായിരുന്നെങ്കില്‍ ഇത്തവണ ധനകാര്യ വകുപ്പാണ് നിര്‍മ്മല കൈകാര്യം ചെയ്യുന്നത്. ഇന്ദിരാഗാന്ധിക്ക് ശേഷം ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന ആദ്യത്തെ വനിതാ മന്ത്രിയാണ് നിര്‍മ്മല. ഇതിന് മുന്‍പ് നിര്‍മ്മല കൈകാര്യം ചെയ്തിരുന്ന പ്രതിരോധ വകുപ്പ് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ചെയ്തിട്ടുണ്ട്. ഇന്ദിരക്ക് ശേഷം ഇതാദ്യമായാണ് ഈ രണ്ട് മന്ത്രാലയങ്ങളുടെ ചുമതല ഒരു വനിതാ മന്ത്രിക്ക് ലഭിക്കുന്നത്.
മോദി മന്ത്രിസഭയിലേക്ക് അപ്രതീക്ഷിത എന്‍ട്രി നടത്തിയ മോദിയുടെ വിശ്വസ്തന്‍ എസ് ജയശങ്കറാണ് മറ്റൊരു ജെഎന്‍യു പൂര്‍വ്വ വിദ്യാര്‍ത്ഥി. സെന്റ് സ്റ്റീഫന്‍ കോളേജില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കിയ ജയശങ്കര്‍ ജെഎന്‍യുവില്‍ പൊളിറ്റക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം ചെയ്തു. പിന്നീട് ഇവിടെ വച്ച് തന്നെ ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ പിഎച്ച്ഡി യും ചെയ്തിരുന്നു.
Post Your Comments