ജിദ്ദ: തീവ്രവാദ വിഷയം കൈകാര്യം ചെയ്യുന്നതിൽ മുസ്ളീം പണ്ഡിതന്മാര്‍ക്കിടയിലെ ഐക്യം പ്രശംസനീയമെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പറഞ്ഞു.
മുസ്ളീം വേള്‍ഡ് ലീഗ് (റാബിത്വ) സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുത്ത ലോക ഇസ്ലാമിക പണ്ഡിതന്മാരെ സഫ കൊട്ടാരത്തില്‍ സ്വീകരിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാജാവ്.
യഥാർത്ഥ മുസ്ളീങ്ങൾക്കിടയിൽ തീവ്രവാദത്തിനും ഭീകരതയ്ക്കും സ്ഥാനമില്ലെന്നും സല്‍മാന്‍രാജാവ് പറഞ്ഞു. മുസ്ളീം പണ്ഡിതന്മാര്‍ ജനങ്ങൾക്ക് വേണ്ടി തുടർന്നും ഒറ്റക്കെട്ടായി പോകണം. അനുഗ്രഹീതമായ രാപകലുകളില്‍ ലോകപണ്ഡിത സമൂഹം പുണ്യഭൂമിയില്‍ ഒരുമിച്ച് കൂടിയത് ഏറെ സന്തോഷമുണ്ടാക്കുന്നു.
ഖുര്‍ആനിന്റെയും നബിചര്യയുടെയും അടിസ്ഥാനത്തിലുള്ള മിതവാദ നിലപാടുകളും മൂല്യങ്ങളും ചര്‍ച്ച ചെയ്യാനും അതിലേക്ക് ആളുകളെ ക്ഷണിക്കാനുമാണ് ഇവിടെ ഒരുമിച്ച് കൂടിയതെന്ന് സല്‍മാന്‍രാജാവ് വ്യക്തമാക്കി. സമ്മേളനത്തോടനുബന്ധിച്ച് മുസ്ലീം വേള്‍ഡ് ലീഗ് പ്രസിദ്ധീകരിച്ച ‘മക്ക രേഖ’ ചടങ്ങില്‍ സല്‍മാന്‍ രാജാവ് ഏറ്റുവാങ്ങി.
Post Your Comments