Latest NewsIndia

12 ാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ മന്ത്രവാദിയ്ക്ക് ശിക്ഷ വിധിച്ചു

സംഗ്റൂര്‍ (പഞ്ചാബ്) •പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത കേസില്‍ 35 കാരന് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. സംഗ്റൂര്‍ അഡീഷണല്‍ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്.

മന്ദീപ് സിംഗ് എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. മന്ത്രവാദത്തിന്റെ മറവില്‍ ആറുമാസത്തോളമാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇരയായ പെണ്‍കുട്ടിയുടെയും മാതാവിന്റെയും പരാതിയില്‍ 2018 ജൂലൈ 13 നാണ് ധുരി പോലീസ് കേസെടുത്തത്.

2017 അവസാനം മുതല്‍ പെണ്‍കുട്ടിയ്ക്ക് ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. 12 ാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ ഡോക്ടര്‍മാരെ കാണിച്ചെങ്കിലും മാറ്റമൊന്നുമുണ്ടായില്ല. തുടര്‍ന്നാണ് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ മന്ത്രവാദം നടത്തിയിരുന്ന മന്ദീപ് സിംഗിന്റെ അടുത്തേക്ക് കൊണ്ട് പോയത്. ഇയാള്‍ പെണ്‍കുട്ടിയ്ക്ക് അസുഖത്തില്‍ നിന്നും പൂര്‍ണമോചനം വാഗ്ദാനം ചെയ്യുകയും ചെയ്തു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കര്‍ഷകരാണ്.

2017 ഡിസംബറിലാണ് പ്രതി ആദ്യമായി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നത്. തുടര്‍ന്ന് 2018 ജൂലൈയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് മാതാപിതാക്കള്‍ തിരിച്ചറിയുന്നത് വരെ ഇയാള്‍ പീഡനം തുടര്‍ന്നു. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ പെണ്‍കുട്ടി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നുവെങ്കിലും അനാരോഗ്യം മൂല്യം മൂന്ന് ദിവസത്തിന് ശേഷം കുഞ്ഞ് മരിച്ചുപോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button