കോഴിക്കോട് : എല്‍ജെഡി-ജെഡിഎസ് ലയനം ഉടൻ ഉണ്ടാകുമെന്ന് ജലവിഭവമന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി. ചില സാങ്കേതിക തടസങ്ങള്‍ ഉള്ളതുകൊണ്ടാണ് ലയനം വൈകിയത്. ദേവഗൗഡയ്ക്കും എതിര്‍പ്പില്ലെന്ന് ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.
വീരേന്ദ്രകുമാറുമായി ഇക്കാര്യം സംസാരിച്ചിട്ടില്ലെന്നും കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. ലയനം സംബന്ധിച്ച് ചര്‍ച്ച നടത്തി അന്തിമ തീരുമാനമെടുക്കും. ദേശീയതലത്തില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ ലയിക്കുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.എന്നാല്‍ എല്‍ജെഡിയുടെ ലയനം തത്കാലമില്ലെന്ന നിലപാടിലാണ് ദേശീയ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ്.
Post Your Comments