Latest NewsKerala

സ്‌കൂള്‍ ലയനം; ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി

ഹൈസ്‌ക്കൂള്‍- ഹയര്‍സെക്കണ്ടറി ഏകീകരണം ശിപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഒന്ന് മുതല്‍ 12 വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസം ഒറ്റ ഡയറക്ടറേറ്റിന് കീഴിലാകും. ഡയറക്ടര്‍ ഓഫ് ജനറല്‍ എജ്യൂക്കേഷനാണ് ഇനി മുതല്‍ പൊതുപരീക്ഷാ നടത്തിപ്പിന്റെ ചുമതല.

എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സംവിധാനം മാറ്റമില്ലാതെ തുടരും. ഹൈസ്‌ക്കൂള്‍ ഹയര്‍ സെക്കന്‍ഡറി ഏകീകരിക്കണമെന്ന ഖാദര്‍ കമ്മീഷന്‍ ശിപാര്‍ശകള്‍ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നേരത്തെ രംഗത്തെത്തിയിരുന്നു.

ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകള്‍ ഏകീകരിക്കുന്ന ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന്റെ ഭാഗമായി അധ്യാപക സംഘടനകളുമായി വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. യോഗത്തില്‍ 6 നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ച മന്ത്രി കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് സൂചന നല്‍കി. 3 യൂണിറ്റായി പ്രവര്‍ത്തിക്കുന്ന എല്‍ പി, യുപി, ഹയര്‍ സെക്കന്ററി എന്നിവ പരിഷ്‌കരിച്ച് ഒറ്റ യൂണിറ്റാക്കി പ്രവര്‍ത്തിപ്പിക്കുമെന്നും പരീക്ഷാ കമ്മീഷനുകള്‍ ഒന്നാകുമെന്നും മന്ത്രി അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button