Latest NewsKerala

ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സംയോജനം; നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ സംയോജിപ്പിക്കുന്നുവെന്ന തരത്തിലുള്ള ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. ഒന്ന് മുതല്‍ 12വരെയുള്ള ക്ലാസുകളെ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടനുസരിച്ച്‌ ഒറ്റ കാമ്പസാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ അദ്ധ്യാപകര്‍ അതാതിടങ്ങളില്‍ തുടര്‍ന്നും പഠിപ്പിക്കും. ഭരണപരമായ സൗകര്യമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.

മൂന്ന് വർഷം മുൻപ് റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്ന അദ്ധ്യാപക സംഘടനകളക്കമാണ് തനിക്ക് നിവേദനം നൽകിയത്. അടിസ്ഥാനത്തിലാണ് ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ ഓഫീസ് സംവിധാനമടക്കം കൊണ്ടുവരുന്നത്. അദ്ധ്യാപകരും പ്രിന്‍സിപ്പല്‍മാരുമാണ് ഓഫീസ് ജോലികള്‍ ഇതുവരെ ചെയ്തിരുന്നത്. ഇത് അദ്ധ്യാപനത്തെ ബാധിച്ചിരുന്നു. ഓഫീസ് സംവിധാനം വരുന്നതോടെ ഇവര്‍ക്ക് അദ്ധ്യാപനത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്താനാകുമെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button