ലണ്ടൻ : ഐസിസി ക്രിക്കറ്റ് ലോകകപ്പിലെ മൂന്നാം മത്സരത്തിൽ ശ്രീലങ്കയെ വീഴ്ത്തി വമ്പൻ ജയവുമായി ന്യൂസിലൻഡ്. സോഫിയ ഗാർഡൻസ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ 10 വിക്കറ്റിനാണ് ശ്രീലങ്കയെ തോൽപ്പിച്ചത്.ടോസ് നഷ്ടപെട്ടു ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 29.1 ഓവറിൽ 136 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലൻഡ് ഈ സ്‌കോർ അനായാസം മറികടന്നു, 16.1 ഓവറിൽ ഒരു വിക്കറ്റ് പോലും നഷ്ടപെടുത്താതെ 137 റൺസ് സ്വന്തമാക്കി.മാർട്ടിൻ ഗുപ്റ്റിൽ(51 പന്തിൽ പുറത്താകാതെ 73),കോളിന് മുൻറോ(47 പന്തിൽ പുറത്താകാതെ 58) എന്നിവരാണ് വിജയ ശിൽപ്പികൾ.
It took just 16.1 overs!
Martin Guptill and Colin Munro’s half-centuries help the #BACKTHEBLACKCAPS to an all-too-easy 10-wicket victory against #LionsRoar.
Ruthless. pic.twitter.com/G2AgI8Lk92
— ICC Cricket World Cup (@cricketworldcup) June 1, 2019
ശ്രീലങ്കയ്ക്ക് വേണ്ടി ദിമുത് കരുണരത്‌നെ(84 പന്തിൽ പുറത്താകാതെ 52), കുശാൽ പെരേര(29), തിസാര പെരേര(27) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്. മറ്റുള്ളവർ ന്യൂസിലൻഡിന്റെ തകർപ്പൻ ബൗളിങ്ങിന് മുന്നിൽ പിടിച്ച് നിൽക്കാനാകാതെ പുറത്താകുന്നതാണ് കാണാനായത്. ഈ ജയത്തോടെ രണ്ടു പോയിന്റുമായി പട്ടികയിലെ രണ്ടാം സ്ഥാനത്തു തന്നെ ന്യൂസിലൻഡ് തുടരുന്നു. വെസ്റ്റ് ഇൻഡീസ് ആണ് ഒന്നാം സ്ഥാനത്തുള്ളത്. ഒൻപതാം സ്ഥാനത്താണ് ശ്രീലങ്ക.
Post Your Comments