![JOSE-ANTONIO-ROYES](/wp-content/uploads/2019/06/jose-antonio-royes.jpg)
മാഡ്രിഡ്: പ്രശസ്ത സ്പാനിഷ് ഫുട്ബോൾ താരം ഹൊസെ അന്റോണിയോ റെയെസ്(35) കാറപകടത്തില്‍ മരിച്ചു. സ്പാനിഷ് ക്ലബ് സെവിയ്യയാണ് മരണവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. മുന്‍ ആഴ്‌സണൽ താരമായിരുന്നു. പ്രീമിയര്‍ ലീഗും എഫ് എ കപ്പും ആഴ്‌സണലിനൊപ്പം നേടിയിട്ടുണ്ട്. 2003-04 സീസണിലാണ് താരം ആഴ്‌സണലിനായി ബൂട്ടണിഞ്ഞത്. 10.5 മില്ല്യണ്‍ യൂറോയ്ക്ക് ആഴ്‌സണലില്‍ എത്തിയ താരം 110 മത്സരങ്ങളില്‍ നിന്ന് 23 ഗോളുകള്‍ നേടി.
സെവിയ്യയില്‍ നിന്നായിരുന്നു താരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് പ്രവേശിച്ചത്. സെവിയ്യ, ആഴ്‌സണല്‍ ടീമുകള്‍ കൂടാതെ അത്‌ലറ്റിക്കോ മാഡ്രിഡ്, റയല്‍ മാഡ്രിഡ് ടീമുകള്‍ക്കായും താരം മത്സരിച്ചിട്ടുണ്ട്. നിലവില്‍ സ്പാനിഷ് ക്ലബ്ബായ എക്‌സ്ട്രീമദുരയ്ക്ക് വേണ്ടിയാണ് താരം കളിക്കുന്നത്. സ്‌പെയിനിനായി 21 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. യൂറോപ്പ ലീഗടക്കം 20 ഓളം കിരീടങ്ങള്‍ റെയെസ് നേടിയിട്ടുണ്ട്.
Post Your Comments