തിരുവനന്തപുരം: കേരളത്തെ കാത്തിരിക്കുന്നത് കൊടും വരള്‍ച്ചയാണെന്നുള്ള റിപ്പോർട്ടുമായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. മഴയുടെ അളവ് കുറയുന്നത് മൂലമാണ് വരൾച്ച ഉണ്ടാകുക. എല്‍ നിനോ പ്രതിഭാസം പ്രതിഭാസം കാരണം മഴ കുറയുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കാലവര്‍ഷം സാധാരണ ഗതിയില്‍ ലഭിക്കാതിരിക്കാനുള്ള സാധ്യത 60 ശതമാനത്തില്‍ കൂടുതലാണ്. എല്‍നിനോ ശക്തമാകുന്നതോടെ മഴയ്ക്കാവശ്യമായ കാറ്റ് ലഭിക്കാത്തതാണ് മഴയുടെ അളവ് കുറയുന്നതിനുള്ള പ്രധാന കാരണം. ദക്ഷിണേന്ത്യയെ മുഴുവനായും വരള്‍ച്ച ഗുരുതരമായി ബാധിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നു.
അതേസമയം ഇത്തവണ ജൂണ്‍ ആറിന് കേരളതീരത്ത് കാലവര്‍ഷം എത്തുമെന്നാണ് കരുതുന്നത്. പതിവുപോലെ മേയ് 18-ന് കാലവർഷം തെക്കൻ ആൻഡമാൻ കടലിലെത്തിയിരുന്നു. ബുധനാഴ്ചയോടെ മാലെദ്വീപ്, കന്യാകുമാരി പ്രദേശങ്ങളുടെ തെക്കൻമേഖലകളിലെത്തി.
Post Your Comments