ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് സെഷന്‍ ജൂണ്‍ 17ന് തുടങ്ങും. ജൂലായ് 26 വരെയാണ് ബജറ്റ് സമ്മേളനം. ജൂലായ് അഞ്ചിനാണ് ബജറ്റ് തീരുമാനിച്ചിരിക്കുന്നത്. ധനമന്ത്രിയായി ചുമതലയേറ്റ നിര്‍മല സീതാരാമനാകും ബജറ്റ് അവതരിപ്പിക്കുക.
40 ദിവസം നീളുന്ന ബജറ്റ് സെഷനില്‍ 30 സിറ്റിങുകളാണുണ്ടാകുമെന്ന് ഇന്‍ഫോര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കര്‍ അറിയിച്ചു. ആദ്യ രണ്ടുദിവസം പുതിയതായി തിരിഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞയാണ് നടക്കുക.
അതേസമയം ലോക്‌സഭ സ്പീക്കറുടെ തെരഞ്ഞെടുപ്പ് ജൂണ്‍ 19ന് നടക്കും. സാമ്പത്തിക സര്‍വെ ജൂലായ് നാലിന് സഭയുടെ മേശപ്പുറത്തുവെയ്ക്കും.
Post Your Comments