കാസർഗോഡ് : ഉറച്ച വിശ്വാസത്തിൽ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി. സ്ഥാനാർത്ഥി നിർണയ ചർച്ച ആരംഭിച്ചിട്ടില്ലെന്നും വിജയസാധ്യതയുള്ള ആളെ സ്ഥാനാർത്ഥിയാക്കുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് മാധ്യമങ്ങളോട് പറഞ്ഞു.മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ വിജയം ബിജെപിയുടെ വളരെക്കാലമായുള്ള സ്വപ്നമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 89 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ മഞ്ചേശ്വരം മണ്ഡലത്തിൽ പരാജയപ്പെട്ടത്. ഇത്തവണ കെ സുരേന്ദ്രൻ മത്സരിക്കുന്നില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാൽ പകരം ശക്തനായ സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടതും ബിജെപിയെ സംബന്ധിച്ച് നിർണായകമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 11000 വോട്ടുകളുടെ ഭൂരിപക്ഷമാണ് മഞ്ചേശ്വരം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ നേടിയത്.
Post Your Comments