Latest NewsIndia

പ്രസവത്തിനെത്തിയ യുവതിയെ ലേബര്‍ റൂമിന് മുന്നില്‍ നിര്‍ത്തിയത് നാല് മണിക്കൂര്‍; കുഞ്ഞിനെ രക്ഷിക്കാനായില്ല

നാല് മണിക്കൂർ യുവതി ലേബർ റൂമിന്റെ മുന്നിൽ നിൽക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയായിൽ പ്രചരിക്കുകയാണ്‌.

ബെം​ഗളൂരു: പ്രസവവേദനയുമായെത്തിയ യുവതിയെ ലേബര്‍ റൂമില്‍ പ്രവേശിപ്പിക്കാതെ നാല് മണിക്കൂറോളം ആശുപത്രി അധികൃതര്‍ പുറത്ത് നിര്‍ത്തി. തുടർന്ന് യുവതിയെ മറ്റൊരു ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. കോലറിലെ കെജിഎഫ് സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.നാല് മണിക്കൂർ യുവതി ലേബർ റൂമിന്റെ മുന്നിൽ നിൽക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌.

സഹിക്കാനാവാത്ത തരത്തിൽ വേദന കഠിനമായതിനെ തുടര്‍ന്ന് യുവതിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവതിയുടെ നില മോശമാണെന്ന് അറിഞ്ഞിട്ടും ചികിത്സ നല്‍കാന്‍ ആശുപത്രി ജീവനക്കാര്‍ തയ്യാറായില്ല. തുടര്‍ന്ന് യുവതിയെ അടുത്തുള്ള ആര്‍എല്‍ ജലപ്പ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കോലര്‍ സ്വദേശി സമീറ (22) യ്ക്കാണ് ഡോക്ടര്‍മാരുടെ അനാസ്ഥമൂലം തന്റെ കുഞ്ഞിനെ നഷ്ടമായത്.

ഭര്‍ത്താവിനും മറ്റ് രണ്ട് ബന്ധുക്കള്‍ക്കൊപ്പവുമാണ് സമീറ ആശുപത്രിയില്‍ എത്തിയത്. തക്കസമയത്ത് ചികിത്സ ലഭിച്ചതിനാല്‍ തലനാരിഴയ്ക്കാണ് സമീറ രക്ഷപ്പെട്ടതെന്ന് സമീറയുടെ ഭര്‍ത്താവ് പറഞ്ഞു.സംഭവത്തില്‍ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ശിവകുമാറിനെ ആരോ​ഗ്യ വകുപ്പ് സസ്പെന്‍ഡ് ചെയ്തു. കോലര്‍ ബിജെപി എംപി മുനിസ്വാമി ആശുപത്രിയിലെത്തി സമീറയുടെ ആരോ​ഗ്യവിവരങ്ങള്‍ അന്വേഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button