വെള്ളറട: പിതാവിന്റെ കല്ലറയ്ക്ക് മുകളില്‍ കെട്ടിയ ഓമനയുടെ ഷെഡ് കാറ്റുകൊണ്ടു പോയി. വീട്ടവാഴിച്ചല് വിലങ്ങുമലവീട്ടില് ഓമന(68) കഴിഞ്ഞ ദിവസത്തെ കാറ്റില്‍നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റില്‍ സമീപത്തു നിന്ന മരം ഒറ്റമുറിഷെഡിന് മുകളില്‍ വീണപ്പോള്‍ ഓമന ഉള്ളിലുണ്ടായിരുന്നു. മരത്തിന്റെയും ഷെഡിന്റെ മേല്‍ക്കൂരയുടെയും അടിയില്‍പ്പെട്ട് ഞെരുങ്ങി അരമണിക്കൂറോളം കിടന്നു. നിലവിളികേട്ട് നാട്ടുകാര്‍ എത്തിയപ്പോഴാണ് ഓമന കുടുങ്ങികിടക്കുന്നത് കണ്ടത്. കൂടുതല്‍പേര്‍ എത്തി മരം കുറച്ച് ഉയര്‍ത്തി ഓമനയെ രക്ഷിക്കുകയായിരുന്നു. അച്ഛന്റെ കല്ലറ സ്ഥിതിചെയ്യുന്ന ഭൂമിമാത്രമാണ് ഓമനയ്ക്കുള്ളത്. ഈ കല്ലറയ്ക്കുമുകളില്‍ ഷെഡ് കെട്ടിയാണ് താമസം.
Post Your Comments