![arrest](/wp-content/uploads/2019/05/arrest-2.jpg)
പാറശാല: ഒന്‍പത് വയസ്സുകാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ധനുവച്ചപുരം വഴുതോട്ട്‌കോണം എകെജി കോളനിയില്‍ നെല്‍സണ്‍(57) ആണ് പിടിയിലായത്. തിങ്കള്‍ വൈകിട്ടാണ് സംഭവം. വീടുമായി പരിചയമുണ്ടായിരുന്ന നെല്‍സന്‍ ആളില്ലാത്ത സമയത്തെത്തി കുട്ടിയെ അടുത്തവീടിന് സമിപമെത്തിച്ച് ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. കെട്ടിടനിര്‍മ്മാണ തൊഴിലാളിയായ നെല്‍സണ്‍ മുമ്പും ഇത്തരം സംഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പാറശാല പൊലീസ് അറിയിച്ചു.
Post Your Comments