Latest NewsInternational

പാക് മുന്‍ പ്രധാനമന്ത്രി പ​ര്‍​വേ​സ് മു​ഷാ​റ​ഫ് മ​രി​ച്ചെ​ന്ന് റി​പ്പോ​ര്‍​ട്ട്: പാര്‍ട്ടിയുടെ പ്രതികരണം ഇങ്ങനെ

ദു​ബാ​യ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി പ​ര്‍​വേ​സ് മു​ഷാ​റ​ഫ് മരിച്ചതായി അഭ്യൂഹം. മുഷാറഫ് മരിച്ചുവെന്ന വാര്‍ത്ത പാകിസ്ഥാനിലെ ചില മാധ്യമങ്ങളാണ് പ്രചരിപ്പിച്ചത്. കൂടാതെ സമൂഹ മാധ്യമങ്ങളിലൂടേയും ഈ വാര്‍ത്ത വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം വാര്‍ത്ത തെറ്റാണെന്നും ഇത് തീര്‍ത്തും അഭ്യൂഹം മാത്രമാണെന്നുമാണ് മു​ഷാ​റ​ഫി​ന്‍റെ പാ​ര്‍​ട്ടിയുടെ വിശദീകരണം.

അതേസമയം ആരോഗ്യ പ്രശ്നങ്ങള്‍ മൂലം നിലവില്‍ ദുബായിയിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള മുഷാറഫിന്‍റെ നില ഗുരുതരമായി തുടരുന്നതായി ഓ​ള്‍ പാ​കിസ്ഥാ​ന്‍ മു​സ്ലിം ലീ​ഗ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മെ​ഹ്റീ​ന്‍ മാ​ലി​ക് അ​റി​യി​ച്ചു. ആരോഗ്യം വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ കഴഇഞ്ഞ ദി​വ​സം ഐ​സി​യു​വി​ലേ​ക്കു മാ​റ്റി​യ​താ​യും ചി​ല പാ​ക്കി​സ്ഥാ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തിരുന്നു. ഞ​ര​ന്പു​ക​ളെ ബാ​ധി​ക്കു​ന്ന അ​മി​ലോ​യി​ഡോ​സി​സ് എ​ന്ന രോ​ഗ​ത്തെ തുടര്‍ന്നുള്ള ചികിത്സയെ തുടര്‍ന്ന് 2016 മാ​ര്‍​ച്ചി​ല്‍ പാ​കി​സ്ഥാ​നി​ല്‍​നി​ന്നു ദു​ബാ​യി​യി​ലേ​ക്കു പോ​യ മു​ഷാ​റ​ഫ് പി​ന്നീ​ട് രാജ്യത്തേയ്ക്ക് തിരിച്ചു വന്നിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button