Latest NewsUAE

ഈദ് പ്രമാണിച്ച് ട്രാഫിക് പിഴകൾ ഈടാക്കില്ലെന്ന് അധികൃതർ

ദുബായ് : ഈദ് ദിനങ്ങളിൽ രണ്ട് എമിറേറ്റുകളിൽ ട്രാഫിക് പിഴകൾ ഈടാക്കില്ലെന്ന് അധികൃതർ. ഈദുൽ ഫിത്തറിന്റെ ആദ്യ രണ്ട് ദിവസങ്ങളിലാണ് പിഴ ഈടാക്കാത്തത്. സമൂഹത്തിന്  ഗതാഗതനിയമങ്ങൾ, നിയന്ത്രണങ്ങൾ എന്നിവയെക്കുറിച്ച് ഒരു ബോധവത്കരണം നടത്തുമെന്ന് റാസൽഖൈമ പോലീസിലെ സെൻട്രൽ ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഡോ. മുഹമ്മദ് സഈദ് അൽ ഹുമൈദി വ്യക്തമാക്കി.

ഈദ് പ്രമാണിച്ച് പ്രധാന റോഡുകളിലും എമിറേറ്റിലെ വിവിധ ഭാഗങ്ങളിലും അജ്മാൻ ട്രാഫിക്, പെട്രോൾ വകുപ്പ് ഗതാഗത സുരക്ഷ ഒരുക്കും. ഈദ് നമസ്കാരത്തിന് ശേഷം പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ എമിറേറ്റിലെ വിവിധ സ്ഥലങ്ങളിലും പള്ളികളിലുമൊക്കെയായി 40 ട്രാഫിക്കുകളും സുരക്ഷാ പട്രോളുകളും വിന്യസിക്കപ്പെടുമെന്ന് അജ്മാൻ പോലീസിലെ ട്രാഫിക് ആന്റ് പെട്രോൾ ഡിപ്പാർട്ട്മെന്റിന്റെ ഡയറക്ടർ ലെഫ്. കേണൽ സെയ്ഫ് അബ്ദുല്ല അൽ ഫലാസി പറഞ്ഞു.

വാഹനങ്ങളിൽ മതിയായ അകലം വിട്ടുപോകാനും ട്രാഫിക് നിയമം അനുസരിക്കാനും, ഡ്രൈവർമാർക്ക് പ്രത്യേകിച്ച് യുവാക്കൾക്ക് വേഗതാ പരിധി നിശ്ചയിക്കണമെന്നും അൽ ഫലാസി നിർദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button