News

അമിത് ഷായ്ക്ക് ആഭ്യന്തരം: മോദി മന്ത്രിസഭയിലെ വകുപ്പുകള്‍ തീരുമാനമായി

ന്യൂഡല്‍ഹി: രണ്ടാം മോദി മന്ത്രിസഭയിലെ വകുപ്പുകള്‍ തീരുമാനിച്ചു. ബജെപി ദേശീയ അധ്യക്ഷനായിരുന്ന അമിത് ഷാ ആഭ്യന്തര വകുപ്പാണ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായിരുന്ന നിര്‍മ്മല സീതാരാമന് സാമ്പത്തികവും രാജ്‌നാഥ് സിംഗിന് പ്രതിരോധ വകുപ്പുമാണ് നല്‍കിയിരിക്കുന്നത്. എസ് ജയശങ്കര്‍ വിദേശകാര്യ മന്ത്രിയാകും.

അതേസമയം കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി വി മുരളഈധരന് രണ്ട് വകകുപ്പുകളാണ് നല്‍കിയിരിക്കുന്നത്. മുരളീധരന്‍ വിദേശകാര്യ പാര്‍ലമെന്ററി വകുപ്പുകളില്‍ സഹമന്ത്രിയാകും.

മറ്റു മന്ത്രിമാരും വകുപ്പുകളും ചുവടെ:

പിയൂഷ് ഗോയല്‍- റെയില്‍വെ, വാണിജ്യം
സദാനന്ദ ഗൗഡ- രാസവള വകുപ്പ്
രവി ശങ്കര്‍ പ്രസാദ്-നിയമം, ഐ ടി
നിതിന്‍ ഗഡ്കരി- ഗതാഗതം
സ്മൃതി ഇറാനി- ശിശുക്ഷേമം, ടെക്‌സ്റ്റൈല്‍സ്
ധര്‍മേന്ദ്ര പ്രധാന്‍-പെട്രോളിയം
രമേഷ് പൊക്രിയാല്‍- മാനവവിഭവശേഷി വകുപ്പ്
ഹര്‍സിമ്രത് കൗര്‍ ബാദല്‍- ഭക്ഷ്യസംസ്‌കരണം
രാം വിലാസ് പാസ്വാന്‍- ഭക്ഷ്യ പൊതുവിതരണം
അര്‍ജുന്‍ മുണ്ട- ആദിവാസി ക്ഷേമം
ഹര്‍ഷ് വര്‍ദ്ധന്‍- ആരോഗ്യം, കുടുംബക്ഷേമം
പ്കാശ് ജാവേദ്ക്കര്‍- വാര്‍ത്താ വിതരണം
മുക്താര്‍ അബ്ബാസ് നഖ്‌വി- ന്യൂനപക്ഷ ക്ഷേമം
തവര്‍ ചന്ദ് ഗെലോട്ട്- സാമൂഹ്യ നീതി
ഗിരിരാജ് സിംഗ്-മൃഗ സംരക്ഷണം,മത്സ്യബന്ധന വകുപ്പ്‌
കിരണ്‍ റിജിജു- കായികം
പ്രഹളാദ് സിംഗ് പട്ടേല്-ടൂറിസം
അനുരാഗ് താക്കൂര്‍ – ധനവകുപ്പ് സഹമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button