
തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവിയുമായി ബന്ധപെട്ടു സി.പി.എം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. ശബരിമല വിധി നടപ്പിലാക്കുന്നതില്‍ ജാഗ്രത വേണമായിരുന്നു. ജാഗ്രതക്കുറവ് പാര്‍ട്ടിക്ക് നഷ്ടമുണ്ടാക്കിയെന്നും അത് ബി.ജെ.പി മുതലെടുത്തുവെന്നുമുള്ള വിമർശനമാണ് സംസ്ഥാന സമിതിയില്‍ ഉയർന്നത്. തിരഞ്ഞെടുപ്പില്‍ സി.പി.എം വോട്ടുകള്‍ വ്യാപകമായി ചോര്‍ന്നു. ബി.ജെ.പിയിലേക്കാണ് പാര്‍ട്ടി വോട്ടുകള്‍ മിക്കതും പോയത് പാര്‍ട്ടി ശക്തി കേന്ദ്രങ്ങളിലെ തോല്‍വിയില്‍ അന്വേഷണം നടത്തണമെന്നും സംസ്ഥാന സമിതിയില്‍ ആവശ്യപ്പെട്ടു. അതോടൊപ്പം തന്നെ ശബരിമലയിലെ സര്‍ക്കാർ നിലപാടിൽ മാറ്റം വരുത്തേണ്ടതില്ലെന്നും നിലപാട് മാറ്റിയാല്‍ അത് സംഘടനാ തലത്തില്‍ തിരിച്ചടിയാകുമെന്നും അഭിപ്രായപ്പെട്ടു.
Post Your Comments