ബംഗളൂരു: റെയിൽവേ സ്റ്റേഷനിൽ ബോംബിനു സമാനമായ വസ്തു കണ്ടെത്തി. ബംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം ഒന്നിലെ ട്രോളി പാതയിൽ വെള്ളിയാഴ്ച രാവിലെ ഗ്രനേഡ് പോലുള്ള വസ്തു കണ്ടെത്തിയതാണ് ഏറെ പരിഭ്രാന്തിക്കിടയാക്കിയത്. ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ളവർ ഉടൻ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലിത് വസ്തു സ്ഫോടക വസ്തുവല്ലെന്നു മനസിലാക്കി. സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.
റെയില്‍വേ ശൂചികരണ തൊഴിലാളികളാണ് ഇന്ന് രാവിലെ എത്തിയ പാറ്റ്നയില്‍ നിന്നുള്ള സംഘമിത്ര എക്സ്പ്രസിന്റെ പുറത്തു ഈ വസ്തു കണ്ടെത്തിയത്. ഇത് എന്ത് വസ്തുവാണെന്ന് ഇതുവരെ മനസിലാക്കാൻ സാധിച്ചിട്ടില്ല. സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഇതിന്റെ ഉറവിടവും കണ്ടെത്താന്‍ വിഷമം ഉണ്ടാകുമെന്നും . എങ്കിലും വിശദമായ അന്വേഷണം നടത്തുമെന്നും റെയില്‍വേ എഡിജിപി അലോക് മോഹന്‍ അറിയിച്ചു.
ബംഗലൂരുവില്‍ നിന്നുള്ള റെയില്‍വേ ഗതാഗതത്തെ സംഭവം ബാധിച്ചിട്ടില്ല. റെയില്‍വേയുടെ ഡിവിഷണല്‍ സെക്യുരിറ്റി കമ്മീഷ്ണറുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് സതേണ്‍ റെയില്‍വേയും അറിയിച്ചിട്ടുണ്ട്.
Post Your Comments