
ലോകത്തിലെ ഏറ്റവും ചെറിയ കുഞ്ഞ് അതിജീവനത്തിന്റെ പാതയിൽ തുടരുകയാണ്. ഒരു ആപ്പിളിനോളം മാത്രമായിരുന്നു ഈ കുട്ടി ജനിച്ചപ്പോഴുള്ള വലിപ്പം. കാലിഫോർണിയയിലാണ് ഈ കുഞ്ഞ് ജനിച്ചത്.245 ഗ്രാമായിരുന്നു ജനിച്ചപ്പോൾ കുട്ടിയുടെ ഭാരം.
അമ്മയുടെ ഗർഭപാത്രത്തിലെ 23 ആഴ്ചത്തെ വളർച്ചയ്ക്ക് ശേഷമാണ് സേബിയെന്ന് ആശുപത്രി അധികൃതർ ഓമനപ്പേരിട്ട് വിളിച്ച കുഞ്ഞിന്റെ ജനനം. 2018 ഡിസംബർ 23–നായിരുന്നു സാൻ ഡിയാഗോയിലെ ഷാർപ് മേരി ബിർച്ച് ആശുപത്രിയിൽ കുട്ടി ജനിച്ചത്.
ഗർഭാവസ്ഥയിൽ ഒട്ടേറെ സങ്കീർണതകളുണ്ടായതാണ് പ്രസവം നേരത്തെയാക്കാൻ കാരണമായത്. സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ജനിച്ചശേഷം ഒരു മണിക്കൂറാണ് കുട്ടിക്ക് ആയുസ് പറഞ്ഞത്. എന്നാൽ ദിവസങ്ങളും ആഴ്ചകളും മറികടന്ന് ഇപ്പോഴിതാ ഈ മാസം ആദ്യം ആശുപത്രിയിലെ എൻഐസിയുവിൽ നിന്നും വീട്ടിലെത്തിയിരിക്കുകയാണ് സേബി. അതും 2.2 കിലോഗ്രാം ഭാരമുള്ള പൂർണ ആരോഗ്യമുള്ള കുഞ്ഞായി.
Post Your Comments