കോട്ടയം : കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ പിജെ ജോസഫ് ആണ് എന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പാര്‍ട്ടിയുടെ സംഘടനാചുമതലയുള്ള ജോയ് എബ്രഹാം കത്ത് നല്‍കിയ സംഭവത്തിൽ പ്രതികരണവുമായി പിജെ ജോസഫ് . തെരഞ്ഞെടുപ്പ് കമ്മീഷൻ കത്ത് നൽകിയിട്ടില്ല. കത്ത് കൊടുത്തുവെന്ന് പറയുന്നവർ ആ കത്ത് പുറത്ത് കൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് മൂന്ന് വരെ സംസ്ഥാന കമ്മറ്റി വിളിക്കാനാകില്ലെന്ന് ജോസഫ് പറഞ്ഞു.കേസുള്ളതിനാലാണ് കമ്മറ്റി വിളിക്കാൻ കഴിയാത്തത്. കോടതിയിൽ കേസ് നൽകിയത് ജോസ് കെ മാണി വിഭാഗമാണ്. പാര്‍ട്ടി ചെയര്‍മാനായിരുന്ന കെഎം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് വര്‍ക്കിംഗ് ചെയര്‍മാന്‍ ആയിരുന്ന പിജെ ജോസഫിനെ താല്‍ക്കാലിക ചെയര്‍മാനായി നിയമിച്ചിരുന്നു. അതേസമയം ഈ നീക്കം പാര്‍ട്ടി ഭരണഘടനയ്ക്ക വിരുദ്ധമാണ് എന്ന് മാണി വിഭാഗം നേതാവും എംഎല്‍എയുമായ റോഷി അഗസ്റ്റിന്‍ പറഞ്ഞു.
ചിലർ സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി പാർട്ടിയെ തകർക്കുന്നുവെന്ന് കെ എം മാണി മകൻ ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.പാർട്ടിയെ തർക്കുവാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചെയർമാനെ തെരഞ്ഞെടുക്കേണ്ടത് സംസ്ഥാന സമിതിയാണ്. തർക്കങ്ങൾ രമ്യമായി പരിഹരിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.
Post Your Comments