KeralaLatest NewsIndia

കേരളത്തിന്റെ പ്രാർഥനയും ഇടപെടലുകളും ഫലം കണ്ടു. സോനാ മോൾ കണ്ണുതുറന്നു. കാഴ്ചകൾ കണ്ടു തുടങ്ങി: സൈബർ ലോകത്തിന്റെ ഇടപെടൽ ഫലപ്രദം

സോഷ്യൽ മീഡിയയിലെ വിവിധ ഗ്രൂപ്പുകളും വിഷയം ഏറ്റെടുത്തിരുന്നു.

ദിവസങ്ങൾക്ക് മുൻപാണ് സമൂഹമാധ്യമങ്ങളിലൂടെയാണ് സോനാ മോളുടെ ജീവിതത്തിലെ ദുരിതം പുറത്തറിയുന്നത്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിലെ വിവിധ ഗ്രൂപ്പുകളും വിഷയം ഏറ്റെടുത്തിരുന്നു. വലിയ രോഷം ഉയർന്നതോടെ കൃത്യമായ ഇടപെടലുകളുണ്ടായി. സാമൂഹ്യപ്രവർത്തകനായ കിടിലം ഫിറോസാണ് സോനാ മോൾ കണ്ണുതുറന്ന് കാഴ്ചകളൊക്കെ കണ്ടുതുടങ്ങിയ കാര്യം ഫേസ്‌ബുക്കിൽ പങ്കുവെച്ചത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:

ലക്ഷകണക്കിന് മലയാളികളുടെ പ്രാർത്ഥനകൾക്ക് ഉത്തരം ഇതാ സോനമോൾ കണ്ണ് തുറന്നു. പതിയെ കാഴ്ചകൾ കണ്ട് തുടങ്ങി.ചികിത്സപിഴവിനെ തുടർന്ന് ദുരിതം അനുഭവിച്ച ദിനരാത്രങ്ങൾക്ക് വിട. വെളിച്ചത്തെ കണ്ട് കൺതുറക്കാൻ കഴിയാതെ ഭയന്ന് നിലവിളിച്ച നാളുകൾക്കും വിട. മികച്ച ചികിത്സ ലഭ്യമാക്കിയ സർക്കാരിന് നന്ദി.സോനമോളുടെ ദുരിതം കണ്ട് നീതി ഉറപ്പാക്കാൻ സഹായിച്ചു കൊണ്ടിരിക്കുന്ന എല്ലാ സുമനസ്സുകൾക്കും നന്ദി.

ചികിത്സ നടക്കുന്ന ഹൈദരാബാദ് പ്രസാദ് ഐകെയർ ഹോസ്പിറ്റലിൽ നിന്നുള്ള ചിത്രം. സോനമോൾ ജൂൺ ആറാം തീയതിയോടെ ഡിസ്ചാർജ് ചെയ്തു നാട്ടിൽ വരുമെന്നാണ് ഇപ്പോഴത്തെ വിവരം. മെയ് 12 തീയ്യതി ആണ് ഹൈദരാബാദിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ട് പോയത്.

shortlink

Post Your Comments


Back to top button