Latest NewsKerala

സോനാമോള്‍ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു; സര്‍ക്കാരിന്റെ ഇടപെടല്‍ കുരുന്നിന്റെ ജീവിതത്തിന് വെളിച്ചമേകി, സന്തോഷം പങ്കുവെച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഒടുവില്‍ സോനാമോള്‍ ജീവിത്തതിലേക്ക് തിരിച്ചു വരുന്നു. അപൂര്‍വ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന സോനാമോള്‍ക്ക് കാഴ്ച തിരിച്ചുകിട്ടി. സര്‍ക്കാര്‍ സഹായത്തോടെ ചികിത്സയിലായിരുന്ന സോനാ മോളോടൊപ്പം നില്‍ക്കുന്ന ചിത്രം ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു.

ടോക്‌സിക്ക് എപിഡമല്‍ നെക്രോലൈസിസ് (ടി ഇ എന്‍) എന്ന രോഗാവസ്ഥയെത്തുടര്‍ന്ന് സോനമോള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടിരുന്നു. രോഗാവസ്ഥ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ സംസ്ഥാന സര്‍ക്കാര്‍ ചികിത്സ ചെലവ് ഏറ്റെടുത്തു. ഹൈദരാബാദിലായിരുന്നു ചികിത്സ. സര്‍ക്കാറിന്റെ വി കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ചികിത്സ നടത്തിയത്. ഇപ്പോള്‍ കുട്ടി പൂര്‍ണ ആരോഗ്യവതിയാണ്. കാഴ്ച പൂര്‍ണമായും തിരിച്ചുകിട്ടിയിരിക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

https://www.facebook.com/kkshailaja/posts/2335938996494068

 

ടോക്‌സിക്ക് എപിഡമല്‍ നെക്രോലൈസിസ് എന്ന രോഗാവസ്ഥയെത്തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ട സോനമോളുടെ വാര്‍ത്ത നാം ഏവരും സോഷ്യല്‍ മീഡിയ വഴി അറിഞ്ഞതാണ്. രോഗത്തിന്റെ ഭീകരത വെളിവാക്കുന്ന സോനമോളുടെ ചിത്രവും ഏറെ സങ്കടത്തോടെ കൂടിയാണ് നാം കണ്ടത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഉടനെ സര്‍ക്കാരിന്റെ വി കെയര്‍ പദ്ധതിയിലൂടെ സോനമോളുടെ ചികിത്സ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ദിവസത്തോടുകൂടി മോളുടെ ചികിത്സ പൂര്‍ത്തിയായി. കാഴ്ച പൂര്‍ണ്ണമായും തിരിച്ചുകിട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button