കോട്ടയം : മുതിർന്ന കോൺഗ്രസ് നേതാവ് കെ എം മാണിയുടെ മരണശേഷം പുതിയ ചെയർമാനെ തേടി പാർട്ടിയിൽ കലഹങ്ങൾ തുടരുകയാണ്. അതിനിടയിൽ ചിലർ സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി പാർട്ടിയെ തകർക്കുന്നുവെന്ന് കെ എം മാണി മകൻ ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.പാർട്ടിയെ തർക്കുവാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചെയർമാനെ തെരഞ്ഞെടുക്കേണ്ടത് സംസ്ഥാന സമിതിയാണ്. തർക്കങ്ങൾ രമ്യമായി പരിഹരിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.
പാര്‍ട്ടി ചെയര്‍മാനായിരുന്ന കെഎം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് വര്‍ക്കിംഗ് ചെയര്‍മാന്‍ ആയിരുന്ന പിജെ ജോസഫിനെ താല്‍ക്കാലിക ചെയര്‍മാനായി നിയമിച്ചിരുന്നു. അതേസമയം ഈ നീക്കം പാര്‍ട്ടി ഭരണഘടനയ്ക്ക വിരുദ്ധമാണ് എന്ന് മാണി വിഭാഗം നേതാവും എംഎല്‍എയുമായ റോഷി അഗസ്റ്റിന്‍ പറഞ്ഞു.
ചെയര്‍മാന്‍ പിജെ ജോസഫ് ആണ് എന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പാര്‍ട്ടിയുടെ സംഘടനാചുമതലയുള്ള ജോയ് എബ്രഹാം കത്ത് നല്‍കിയിരുന്നു.സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ത്ത് പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കണം എന്ന് ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള മാണി വിഭാഗം ആവശ്യപ്പെടുന്നതിന് ഇടയിലാണ് ജോസഫിന്റെ നീക്കം.
Post Your Comments