Latest NewsComputerTechnology

സൈബര്‍ ലോകത്തെ വിറപ്പിച്ച ആറു വൈറസുകളും ഒരു കമ്പ്യൂട്ടറില്‍; വിറ്റത് 1.3 മില്യണ്‍ ഡോളറിന്

 

ബെയ്ജിങ്ങ്: ലോകത്തെ ഏറ്റവും അപകടകാരികളായ ആറ് വൈറസുകളടങ്ങിയ ലാപ്‌ടോപ്പ് വിറ്റുപോയത് വന്‍ തുകയ്ക്ക്. സൈബര്‍ ലോകത്തെ ഞെട്ടിച്ച ഈ ലാപ്‌ടോപ്പ് 1.3 മില്യണ്‍ ഡോളറിനാണ് വില്‍പ്പന നടത്തിയത്. ഓണ്‍ലൈന്‍ വഴി സാംസങ്ങിന്റെ ബ്ലാക്ക് കളറിലുളള ലാപ്‌ടോപ്പാണ് വലിയ തുകയ്ക്ക് വിറ്റു പോയത്. സൈബര്‍ ലോകത്ത് കോടിക്കണക്കിന് രൂപയുടെ നാശ നഷ്ടങ്ങള്‍ ഉണ്ടാക്കിയ വൈറസുകളാണ് ഈ ലാപ് ടോപ്പില്‍ ഉള്ളത്.

ദി പെര്‍സിസ്റ്റന്‍സ് ഓഫ് ചാവോസ് എന്നാണ് ഈ ലാപ്‌ടോപ്പിന് നല്‍കിയിരിക്കുന്ന പേര്. ലോകം ഭയക്കുന്ന ഈ ആറ് വൈറസുകളില്‍ 2000 ത്തില്‍ പുറത്തുവന്ന ഐ ലവ് യു, 2003 ല്‍ സോ ബിഗ്, 2004ലെ മൈഡൂം, 2013 ലെ ഡാര്‍ക്ക് ടെക്വില, 2015 ലെ ബ്ലാക്ക് എന്‍ര്‍ജി എന്നിവയുണ്ട്. ഇതോടൊപ്പം രണ്ടു വര്‍ഷം മൂമ്പ് സൈബര്‍ ലോകത്തെയാകെ വിറപ്പിച്ച വനാക്രൈ റാന്‍സംവേറും ഉള്‍പ്പെടുന്നു.

സൈബര്‍ ലോകത്തെയാകെ വിറപ്പിച്ച ഈ ആറു വൈറസുകളും ഇന്നും ഇന്റര്‍നെറ്റ് ലോകത്തും കമ്പ്യൂട്ടറുകളിലുമാകെ വ്യാപകമാണ്. ചൈനീസ് വംശജനായ ഗുവോ ഓ ഡോന്‍ഗ് എന്ന ഇന്റര്‍നെറ്റ് ആര്‍ട്ടിസ്റ്റാണ് ഇത് നിര്‍മ്മിച്ചത്. ലോകത്തെ ഞെട്ടിച്ച ഡിജിറ്റല്‍ ആക്രമകാരികളുടെ ശക്തിയെല്ലാം ഒരുമിച്ചെന്നതാണ് ഈ കംപ്യൂട്ടറിന്റെ പ്രത്യേകത.

shortlink

Related Articles

Post Your Comments

Related Articles


Back to top button