തിരുവനന്തപുരം: ഇത്തവണ കാലവര്‍ഷം ജൂണ്‍ ആറോടെ എത്തുമെന്ന് ദേശീയ കാലവസ്ഥാ നരീക്ഷണ വകുപ്പ് .നേരത്തെ ആന്‍ഡമാന്‍ തീരത്തെത്തിയ തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണിന് ശക്തി കുറയുകയായിരുന്നു.പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് രണ്ടു ദിവസത്തിനകം ആന്‍ഡമാന്‍ തീരത്തും ബംഗാള്‍ ഉള്‍ക്കടലിലും ശക്തമായ മഴ ലഭിക്കുമെന്നാണ്.
വേനല്‍ മഴയില്‍ ഇതുവരെ 53 ശതമാനം കുറവുണ്ടായി. കഴിഞ്ഞ രണ്ട് വര്‍ഷവും കേരളത്തില്‍ ജൂണ്‍ മാസം പിറക്കുന്നതിനു മുമ്ബ് കാലവര്‍ഷം എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് 29നും 2017ല്‍ മെയ് 30നും കേരളത്തില്‍ കാലവര്‍ഷം എത്തി. 2016ലാണ് ഇതിന് മുമ്ബ് കാലവര്‍ഷം വൈകിയത്. ജൂണ്‍ എട്ടിനാണ് അന്ന് കാലവര്‍ഷം എത്തിയത്.
Post Your Comments