KeralaLatest NewsNews

കാലവര്‍ഷം സജീവമായി തുടരുന്നു: 4 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

കടല്‍ ക്ഷോഭം ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍പോകരുതെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം: കേരളത്തിൽ ഇന്നും കാലവര്‍ഷം സജീവമായി തുടരുന്നു. വടക്കന്‍ജില്ലകളില്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. നാലു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ശക്തമായ മഴക്കുള്ള മുന്നറിയിപ്പായ ഓറഞ്ച് അലേര്‍ട്ട് നല്‍കിയിട്ടുള്ളത്. തിരുവനന്തപുരവും കൊല്ലവും ഒഴികെ ബാക്കി എട്ടു ജില്ലകളിലും യെല്ലോ അലേര്‍ട്ടും നല്‍കിയിട്ടുണ്ട്. കടല്‍ ക്ഷോഭം ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍പോകരുതെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Read Also: അറുപത്തിയഞ്ചോളം വാക്കുകള്‍ വിലക്കി: പാര്‍ലമെന്‍റില്‍ പ്രതിഷേധിച്ച് കോൺഗ്രസ്

അതേസമയം, മഴ കനക്കുമ്പോള്‍ മൂന്നാറിലെ തോട്ടം മേഖലകളില്‍ മൊബൈല്‍ ടവറുകള്‍ പരിധിക്ക് പുറത്താവുന്നത് പതിവാകുന്നു. എന്തെങ്കിലും അപകടങ്ങള്‍ സംഭവിച്ചാല്‍ വിവരങ്ങള്‍ കൈമാറാന്‍ പോലും കഴിയാത്ത അവസ്ഥയാണ് എസറ്റേറ്റ് മേഖലകളില്‍ നിലനില്‍ക്കുന്നത്. ബി.എസ്.എന്‍.എല്‍ സേവനം മാത്രം ലഭ്യമാകുന്ന ഭാഗങ്ങളില്‍ മറ്റ് സ്വകാര്യ ടവറുകള്‍ നിര്‍മ്മിക്കാന്‍ കഴിയാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button