അബുദാബി: യുഎഇയില്‍ ഇന്ധന വിലയില്‍ മാറ്റം. രാജ്യത്ത് അടുത്ത മാസത്തേയ്ക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു. ജൂണ്‍ ആദ്യവാരം മുതല്‍ തന്നെ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ വര്‍ധനവുണ്ടാകുമെന്നാണ് പ്രഖ്യാപനം.
സൂപ്പര്‍ 98 പെട്രോളിന് ഇപ്പോള്‍ 2.48 ദിര്‍ഹം വിലയുള്ളത് അടുത്ത മാസം 2.53 ദിര്‍ഹമായി ഉയരും. സ്പെഷ്യല്‍ 95ന് അടുത്തമാസം 2.42 ദിര്‍ഹമായിരിക്കും വില. ഇപ്പോള്‍ ഇത് 2.34 ദിര്‍ഹമാണ്. ഡീസലിന്റെ വിലയിലും വര്‍ദ്ധനവുണ്ട്. ഇപ്പോളുള്ള 2.53 ദിര്‍ഹത്തിന് പകരം ജൂണ്‍ ഒന്നു മുതല്‍ 2.56 ദിര്‍ഹം നല്‍കേണ്ടിവരും.
Post Your Comments