തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണും താളം തെറ്റുന്നു.. ഇത്തവണ ജൂണ്‍ പകുതിയിലും മഴ എത്തില്ലെന്ന സൂചനയാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തില്‍ നിന്നും ലഭിച്ചത്. ജൂണ്‍ നാലോടെ മഴയെത്തുമെന്നായിരുന്നു കാലാവസ്ഥാവിദഗ്ധരുടെ പ്രവചനമെങ്കിലും ഇടവപ്പാതിയോടെ മണ്‍സൂണ്‍ കേരളത്തിലെത്താന്‍ സാധ്യതയില്ലെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍. കഴിഞ്ഞ വര്‍ഷം മേയ് അവസാനവാരം ശക്തമായ വേനല്‍മഴ ലഭിച്ചിരുന്നു. ഇടവപ്പാതി തുടങ്ങുന്നതുവരെ ഈ മഴ നീണ്ടുനില്‍ക്കുകയും ചെയ്തു.
ആന്‍ഡമാന്‍ മേഖലയിലെത്തി 10 ദിവസത്തിലേറെയായിട്ടും മഴമേഘങ്ങള്‍ ഇന്ത്യന്‍ തീരത്തേയ്ക്ക് ഇതുവരെ സഞ്ചരിച്ചു തുടങ്ങിയിട്ടില്ല. അറബിക്കടലിന്റെ മധ്യഭാഗത്തായി രൂപംകൊണ്ട എതിര്‍ചുഴലിയും (ആന്റി സൈക്ലോണ്‍) മഴമേഘങ്ങളെ തടയുന്നുണ്ട്. ഇടവപ്പാതിക്കു ആരംഭിക്കുന്നതിന് മുമ്പായ ഈയാഴ്ച ലഭിക്കേണ്ട വേനല്‍മഴ സംസ്ഥാനത്ത് ദുര്‍ബലമായതും ഇതുമൂലമാണെന്നാണ് നിഗമനം.
ഈ വര്‍ഷം വേനലില്‍ ലഭിച്ച മഴയുടെ അളവില്‍ 55 ശതമാനം കുറവാണു രേഖപ്പെടുത്തിയിട്ടുള്ളത്. 358 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്തു 161 മിമി മാത്രമാണ് മഴ ലഭിച്ചത്. ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് തുടങ്ങിയ ഇടങ്ങളില്‍ 70 ശതമാനത്തിലേറെ മഴ കുറഞ്ഞു. അതേസമയം, വയനാട് ജില്ലയില്‍ ശരാശരിയേക്കാള്‍ രണ്ട് ശതമാനം അധികം മഴ ലഭിച്ചു.
Post Your Comments