കൊല്ലം: പഞ്ചായത്ത് പൊതുചന്തയില്‍ വന്‍ തീപിടിത്തം. ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഓയൂര്‍ വെളിനല്ലൂര്‍ പഞ്ചായത്തിലെ പൊതുചന്തയില്‍ ഖരമാലിന്യങ്ങള്‍ ശേഖരിക്കുന്ന ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. ഗോഡൗണ്‍ പൂര്‍ണമായും കത്തിയമര്‍ന്നു.
പഞ്ചായത്തിലെ വീടുകളില്‍നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്ന ജോലിയാണ് ഗോഡൗണിൽ നടന്നിരുന്നത്.കുണ്ടറയില്‍നിന്നും കൊട്ടാരക്കരയില്‍നിന്നും രണ്ടു യൂണിറ്റ് അഗ്നിശമന യൂണിറ്റുകള്‍ എത്തിയാണ‌് തീ നിയന്ത്രണവിധേയമാക്കിയത്.
തീപിടുത്തത്തിന്റെ കാരണം അന്വേഷിക്കുമെന്നും സാമൂഹ്യവിരുദ്ധര്‍ ഇതിന്റെ പിന്നിലുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീജാ നൗഷാദും വൈസ് പ്രസിഡന്റ് ജി സനിലും അറിയിച്ചു.
Post Your Comments