ഓവല്‍: വിക്കറ്റ് വീഴ്‌ത്തിക്കഴിഞ്ഞാല്‍ ദക്ഷിണാഫ്രിക്കന്‍ സ്‌പിന്നര്‍ ഇമ്രാന്‍ താഹിറിനെ പിടി കിട്ടാൻ പ്രയാസമാണ്. അഭിനന്ദിക്കാൻ സഹതാരങ്ങൾ അടുത്തെത്തുമ്പോളേക്കും താരം ഗ്രൗണ്ടിന് ചുറ്റും ഓടിക്കളയും.ഈ ഓട്ടം ക്രിക്കറ്റിലെ ബോൾട്ട് എന്ന ഓമനപ്പേരും ഇദ്ദേഹത്തിന് സമ്മാനിച്ചു. ലോകകപ്പിൻറെ ഉത്‌ഘാടന മത്സരത്തിലും താഹിറിന്റെ ഈ ഓട്ടം തുടക്കത്തിൽ തന്നെ കാണികളെ രസം പിടിപ്പിച്ചു.
ഇംഗ്ലണ്ട് ഇന്നിംഗ്‌സിനെ തുടക്കത്തിലേ സമ്മർദ്ദത്തിലാക്കി താഹിർ. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ വെടിക്കെട്ട് ബാറ്റ്സ്മാൻ ജോണി ബെയര്‍സ്റ്റോയെ വിക്കറ്റ് കീപ്പര്‍ ക്വിന്‍റണ്‍ ഡികോക്കിന്‍റെ കൈകളിൽ എത്തിച്ചു. അവിടുന്ന് തുടങ്ങിയതാണ് താഹിറിന്‍റെ ഓട്ടം.
എന്നത്തേയും പോലെ സഹകളിക്കാർക്ക് പിടികൊടുക്കാതെ താഹിര്‍ പറന്നു.
താഹിറിന്‍റെ രണ്ടാം വിക്കറ്റാകട്ടെ അർദ്ധ സെഞ്ചുറി പിന്നിട്ട് കുതിച്ചിരുന്ന നായകന്‍ ഓയിന്‍ മോര്‍ഗനെയായിരുന്നു. 57ല്‍ നില്‍ക്കേയാണ് ഇംഗ്ലീഷ് നായകനെ താഹിര്‍ പുറത്താക്കിയത്. അപ്പോഴും ഓട്ടത്തോട് ഓട്ടം.
ഓടിയോടി ഒടുവില്‍ നായകന്‍ ഫാഫ് ഡു പ്ലസിസിന്‍റെ അടുത്തെത്തിയാണ് താഹിര്‍ മാരത്തണ്‍ അവസാനിപ്പിച്ചത്. എന്തായാലും രണ്ട് ഓട്ടവും ആരാധക മനസിലും ഓവലിലും തരംഗമായി.
Post Your Comments