നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും തന്റെ പേരിലുള്ള ആരോപണങ്ങള്‍ വ്യാജമാണെന്ന് തെളിയിക്കപ്പെടുന്നതുവരെ അന്വേഷണ ഏജന്‍സികളുമായി സഹകരിക്കുമെന്നും റോബര്‍ട്ട് വാദ്ര. സാമ്പത്തിക തട്ടിപ്പ് കേസില്‍ അന്വേഷണം നേരിടുന്ന വാദ്ര ആദായനികുതി വകുപ്പ ്ഉദ്യോഗസ്ഥര്ക്ക് മുന്നില്‍ ഹാജരാകുന്നതിന് മുമ്പ് ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ഇങ്ങനെ പറഞ്ഞത്.
‘ഞാന്‍ രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥയില്‍ എല്ലായ്പ്പോഴും വിശ്വാസം നിലനിര്‍ത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നയച്ച നോട്ടീസുകളോട് പോസീറ്റാവായാണ് പ്രതികരിച്ചത്. ഇതുവരെ 11 തവണയായി 70 മണിക്കൂറോളം ആദായനികുതിവകുപ്പ് ചോദ്യം ചെയ്തിട്ടുണ്ട്്. ഭാവിയിലും എന്റേ പേര് അഴിതി വിമുക്തമാകുന്നത് വരെ അവരോട് സഹകരിക്കുക തന്നെ ചെയ്യും’ വാദ്ര ഫേസ്ബുക്കിലെ കുറിപ്പില്‍ പറയുന്നു.
വാദ്ര രാവിലെ തന്നെ ഇഡി ഓഫീസില്‍ എത്തിയ വാദ്ര മാധ്യമങ്ങളോട് സംസാരിക്കാതെ നേരിട്ട് അകത്ത് പോകുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും ഐഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക വാദ്രയും ഒപ്പമുണ്ടായിരുന്നു. ഫെബ്രുവരിയിലും വാദ്ര ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ജാരായിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസില്‍ പുതിയ തെളിവ് കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് റോബര്‍ട്ട് വാദ്ര വീണ്ടും വിളിപ്പിക്കപ്പെട്ടത്. ലണ്ടനില്‍ 1.9 മില്യന്‍ പൗണ്ട് മുടക്കി വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ടാണ് വാദ്രക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
Post Your Comments