KeralaLatest News

ശശി കാരണം പാലക്കാട്ട് തോല്‍വി; കേന്ദ്രനേതാക്കള്‍ക്ക് പരാതി നല്‍കി പാര്‍ട്ടി ഘടകങ്ങള്‍

പാലക്കാട് : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി എം.ബി. രാജേഷിന്റെ തോല്‍വിയുമായി ബന്ധപ്പെട്ടു പി.കെ. ശശി എംഎല്‍എയ്‌ക്കെതിരെ മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റിക്കു കീഴിലുള്ള പാര്‍ട്ടി ഘടകങ്ങളില്‍ നിന്നു പരാതി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കേന്ദ്ര നേതാക്കള്‍ക്കും ഇവര്‍ പരാതി നല്‍കിയെന്നാണു സൂചന.
മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ 30000 വോട്ടിനു പിന്നിലായി. കോങ്ങാട് മണ്ഡലത്തില്‍ മുന്നൂറോളം വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണു രാജേഷിനു ലഭിച്ചത്.

മണ്ണാര്‍ക്കാട് മണ്ഡലത്തിലെ നഗരസഭ ഉള്‍പ്പെടെ മുഴുവന്‍ പഞ്ചായത്തുകളും കോങ്ങാട് മണ്ഡലത്തിലെ കാരാകുറിശ്ശി, തച്ചമ്പാറ, കാഞ്ഞിരപ്പുഴ, കരിമ്പ പഞ്ചായത്തുകളും ഒറ്റപ്പാലം മണ്ഡലത്തിലെ തച്ചനാട്ടുകര പഞ്ചായത്തുമാണു മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റിക്കു കീഴില്‍ വരുന്നത്. ഇതില്‍ എല്ലാ പഞ്ചായത്തുകളിലും സിപിഎം സ്ഥാനാര്‍ഥി പിന്നിലായി. ഈ മേഖലയില്‍ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ സജീവമല്ലായിരുന്നതാണു തിരിച്ചടിക്കു കാരണമെന്നാണു പരാതി നല്‍കിയവരുടെ ആരോപണം.

ഫലം വന്നപ്പോള്‍ തന്നെ തോല്‍വിക്കു പിന്നില്‍ പാര്‍ട്ടിയിലെ ചിലര്‍ പ്രവര്‍ത്തിച്ചെന്ന തരത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു. ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയെത്തുടര്‍ന്നു പി.കെ. ശശിക്കു പാര്‍ട്ടിയില്‍ നിന്നു ലഭിച്ച ആറു മാസത്തെ സസ്‌പെന്‍ഷന്‍ കാലവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ശശി തിരിച്ചുവരവിനു ശ്രമിക്കുന്നതിനിടെയാണു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ശക്തമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button